വക്കം: വക്കം ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ താഴത്തെ നിലയിൽ ഫ്രണ്ട് ഓഫീസ് വേണമെന്ന ആവശ്യം ശക്തം. ഗ്രാമ പഞ്ചായത്തിലെത്തുന്ന പ്രായമായവർ ഓഫീസിലെത്തി അപേക്ഷ നൽകാനോ, നികുതി പണം അടയ്ക്കാനും ഇപ്പോൾ പടിക്കെട്ടുകൾ കയറണം. ഒറ്റയ്ക്ക് എത്തുന്നവർ പലരും പടിക്കെട്ടിൽ ഇരുന്ന് വിശ്രമിച്ച ശേഷമാണ് ഓഫീസിലെത്തുന്നത്. മുൻപ് ഭിന്നശേഷിക്കാർക്ക് താഴത്തെ നിലയിൽ ഫ്രണ്ട് ഓഫീസ് സജീകരിച്ചിരുന്നു. എന്നാൽ അതിപ്പോൾ ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന ഇടമായി. പടികൾ കയറാൻ ബുദ്ധിമുട്ട് ഉള്ളവർ പലരും താഴത്തെ നിലയിൽ വന്ന ശേഷം തങ്ങളുടെ വാർഡ് മെമ്പറെ കാത്ത് നിൽക്കും. അവർ വന്നില്ലങ്കിൽ പിന്നെയും വരേണ്ട ഗതികേടിലാണ്. പഞ്ചായത്തിലെ ബഹുഭൂരിപക്ഷം മുതിർന്ന പൗരന്മാരുടെ ബുദ്ധിമുട്ട് മനസിലാക്കി അടിയന്തരമായി താഴത്തെ നിലയിൽ ഫ്രണ്ടൊഫീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കണം.