clean

വെഞ്ഞാറമൂട്: സ്വഛ് ഭാരത് ക്യാമ്പയിനിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രവും ജീവകലാ സാംസ്കാരിക മണ്ഡലവും ചേർന്ന് വെഞ്ഞാറമൂട് പബ്ലിക് മാർക്കറ്റ് ശുചീകരിച്ചു. ശുചീകരണ യജ്ഞം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് ഹൈസ്കൂൾ എൻ.എസ്.എസ് വോളണ്ടിയർമാർ, തൊഴിലുറപ്പ് പ്രവർത്തകർ, വെഞ്ഞാറമൂട് ഫയർ ആൻഡ് റെസ്ക്യൂ ടീം, വാമനപുരം കുടുംബാരോഗ്യ കേന്ദ്രം, നെല്ലനാട് ഗ്രാമപഞ്ചായത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജീവകല സെക്രട്ടറി വി.എസ്. ബിജുകുമാർ സ്വാഗതവും പ്രസിഡന്റ് എം.എച്ച്.നിസാർ നന്ദിയും പറഞ്ഞു. സ്വഛ് ഭാരത് പരിപാടിയ്ക്ക് നെഹ്റു യുവകേന്ദ്ര വോളണ്ടിയർ വിഷ്ണു ഷാജി, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പുല്ലമ്പാറ ദിലീപ്, ശാന്ത, എൽ.എസ്. മഞ്ജു, ജീവകല ഭാരവാഹികളായ ആർ. ശ്രീകുമാർ, എസ്. ഈശ്വരൻ പോറ്റി, കെ. ബിനുകുമാർ, വാമനപുരം ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്, ജെ.എച്ച്.ഐ.റിയാസ് ,ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എ.ടി.ജോർജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഭിലാഷ്, അഖിൽ. കെ.എൻ, ശ്രീഹരി എന്നിവർ നേതൃത്വം നൽകി.