road

നെയ്യാറ്റിൻകര: ബാലരാമപുരം കളിയിക്കാവിള റോഡ് അടിയന്തരമായി റീ ടാർ ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോർച്ച നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റി മാർച്ചും റോഡ് ഉപരോധവും സംഘടിപ്പിച്ചു.ബി.ജെ.പി ജില്ലാ ട്രഷറർ നിഷാന്ത് സുഗുണൻ ഉദ്ഘാടനം ചെയ്തു.ബസ് സ്റ്റാൻഡിൽ നിന്ന് തുടങ്ങിയ മാർച്ച് ആലുംമൂട്ടിൽ റോഡ് ഉപരോധത്തോടെ സമാപിച്ചു.യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് ആർ.ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആർ.രാജേഷ്,ജനറൽ സെക്രട്ടറി അതിയന്നൂർ സന്തോഷ്,പോരന്നൂർ വിമൽ, മനോജ്,മാറാടി അഖിൽ,ലാലു,ദിലീപ്,വട്ടവിള അരുൺ,ലാൽകൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.