തിരുവനന്തപുരം : സമുദായ സൗഹാർദ്ദത്തിനും സ്വന്തം സമുദായത്തിന്റെ അവകാശത്തിനും വേണ്ടി പോരാടിയ നേതാവായിരുന്നു അഡ്വ. എ. പൂക്കുഞ്ഞെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. കേരളാ മുസ്ളിം ജമാഅത്ത് കൗൺസിൽ സിറ്റി കമ്മിറ്റി നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു. മുൻ സ്പീക്കർ എം. വിജയകുമാർ, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, മുഹമ്മദ് ബഷീർ ബാബു, വിഴിഞ്ഞം ഹനീഫ, പി. സെയ്യദലി, ബീമാപള്ളി സക്കീർ, കുളപ്പട അബൂബക്കർ, ജെ.എം. മുസ്തഫ, കെ.എച്ച്. അഷറഫ്, കണിയാപുരം ബദറുദ്ദീൻ മൗലവി, അഹമ്മദ് ബാക്കഫി, വള്ളക്കടവ് ഖഫൂർ, എൻ. സലാവുദ്ദീൻ ഹാജി, നേമം ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. എം. മുഹമ്മദ് മാഹീൻ സ്വാഗതവും പാപ്പനംകോട് അൻസാരി നന്ദിയും പറഞ്ഞു. ബീമാപള്ളി അസീസ് മൗലവി പ്രത്യേക പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.