dd

ശ്രീകാര്യം: ചെമ്പഴന്തി എൻ.എൻ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് മുന്നോടിയായി ശുചീകരിച്ചു. ചെമ്പഴന്തി എസ്.എൻ.ജി എച്ച്.എസ്.എസ് സ്കൂളിനെ ക്ലാസ് മുറികളും, ലാബുകളും ഓഡിറ്റോറിയങ്ങളും 'ശുചിത്വം വിദ്യാലയം പദ്ധതി'യുടെ ഭാഗമായി വൃത്തിയാക്കുകയും വിദ്യാർത്ഥികളെ വരവേൽക്കാൻ ഒരുക്കുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ജി എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജയാ ബിന്നിയും, സഹ അദ്ധ്യാപകരും പങ്കെടുത്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. സരിത എസ്.ആർ നേതൃത്വം നൽകി.