മുടപുരം: സി.പി.എം കൂന്തള്ളൂർ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം 31 ന് ഞായറാഴ്ച വിജയൻ -ഗിരീഷ് കുമാർ നഗറിൽ (പുളിമൂട് ഇമാബി ദർബാർ ഹാൾ) നടക്കും. രാവിലെ 9ന് സമ്മേളന നടപടികൾ ആരംഭിക്കും. പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാകമ്മിറ്റിഅംഗം ആർ. സുഭാഷ് ഉദ്‌ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റും സംഘാടക സമിതി ചെയർ പേഴ്‌സണുമായ അഡ്വ. എ. ഷൈലജ ബീഗം സ്വാഗതം പറയും. ജില്ലാകമ്മിറ്റി അംഗം അഡ്വ.ജി.സുഗുണൻ ,ഏരിയാ സെക്രട്ടറി അഡ്വ.എസ്. ലെനിൻ, ഏരിയാ സെന്റർ അംഗങ്ങളായ ജി. വേണുഗോപാലൻ നായർ, എം. പ്രദീപ്, സി.പയസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ്. ചന്ദ്രൻ, എസ്. അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി 29 ന് വൈകിട്ട് 4ന് ചെറുവള്ളിമുക്ക് ജംഗ്‌ഷനിൽ, മതേതരത്ത്വം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്‌ഘാടനം ചെയ്യും.