veena-george

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രായപൂർത്തിയായവരിൽ പകുതിയിലധികം പേർ രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. 94 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസ് നൽകി. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്‌സിനേഷൻ 77.37 ശതമാനവും രണ്ടാം ഡോസ് 33.99 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 94.58 ശതമാനം പേർക്ക് (2,52,62,175) ആദ്യ ഡോസും 50.02 ശതമാനം പേർക്ക് (1,33,59,562) രണ്ടാം ഡോസും നൽകി. രണ്ട് ഡോസും ചേർത്ത് ആകെ 3,86,21,737 ഡോസ് വാക്‌സിനാണ് നൽകിയത്. പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ 100 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. കൊവിഷീൽഡ് 84 ദിവസം കഴിഞ്ഞും കൊവാക്‌സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്.രണ്ട് ഡോസും സ്വീകരിച്ചാലേ പൂർണ ഫലംലഭിക്കൂ.

 7738​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ്,​ ആ​കെ​ ​മ​ര​ണം​ 30,​​000​ ​ക​ട​ന്നു

​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 7738​ ​പേ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 76,043​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.10.17​ ​ആ​ണ് ​ടി.​പി.​ആ​ർ.​ 56​ ​മ​ര​ണ​ങ്ങ​ളും​ ​സ്ഥി​രീ​ക​രി​ച്ചു.​ 78,122​ ​പേ​ർ​ചി​കി​ത്സ​യി​ലു​ണ്ട്.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​പു​തി​യ​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് ​അ​പ്പീ​ൽ​ ​ന​ൽ​കി​യ​ 110​ ​മ​ര​ണ​ങ്ങ​ളും,​ ​മ​തി​യാ​യ​ ​രേ​ഖ​ക​ളി​ല്ലാ​ത്ത​ത് ​കാ​ര​ണം​ ​സ്ഥി​രീ​ക​രി​ക്കാ​തി​രു​ന്ന​ 542​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ആ​കെ​ ​മ​ര​ണം​ 30,685​ ​ആ​യി.