നെടുമങ്ങാട് :മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായി കളക്ടറുടെ നിർദ്ദേശ പ്രകാരം മെയിന്റനൻസ് ട്രിബ്യൂണൽ നെടുമങ്ങാട്ട് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു.നെടുമങ്ങാട് റവന്യൂ ഡിവിഷന് കീഴിലുള്ള കാട്ടാക്കട,നെടുമങ്ങാട് താലൂക്കുകളിലെ 30 പരാതികളാണ് പരിഗണിച്ചത്.മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള 2007 -ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മെയിന്റ്നൻസ് ട്രൈബ്യൂണൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചത്.കൊപ്പത്തെ റവന്യൂ ഡിവിഷൻ ഓഫീസിൽ നടന്ന അദാലത്തിൽ പങ്കെടുത്തതിലേറെയും സ്ത്രീകളാണ്.കൺസൾട്ടന്റ് പാനൽ അഡ്വ.മേരിജോൺ, സീനിയർ സൂപ്രണ്ട് ലേഖ കെ.ആർ, ജൂനിയർ സൂപ്രണ്ട് സലിൽ കെ.എസ്. തുടങ്ങിയവർ നേതൃത്വം നൽകി.