shifanaye-anumodikunnu

കല്ലമ്പലം: കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഷിഫാന ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് എന്നീ അവാർഡുകൾക്ക് അർഹയായി. 13 വയസുകാരി ഷിഫാന നൂറിൽ നിന്നു അവരോഹണമായി ഒന്നു വരെ ഇരുപത്തിയഞ്ച് സെക്കൻഡും എൺപതു മില്ലി സെക്കൻഡും കൊണ്ട് ഇംഗ്ലീഷിൽ അവതരിപ്പിച്ചുകൊണ്ടാണ് ഇരട്ട നേട്ടങ്ങൾ സ്വന്തമാക്കിയത്. വർക്കല വടശ്ശേരിക്കോണം ഷിഫാസിൽ ഷിബു അബ്ദുൽറഹ്മാൻ - സോഫിയ ദമ്പതികളുടെ മകളാണ്. കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ രക്ഷാകർത്തൃ ശക്തീകരണ പരിപാടിയിൽ സ്കൂൾ ചെയർമാൻ എ. നഹാസ് ഷിഫാനയെ അനുമോദിച്ചു. സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ്, കൺവീനർ യു. അബ്ദുൽ കലാം, പ്രിൻസിപ്പൽ എച്ച് .എസ് എം.എൻ. മീര, എച്ച്. എസ് വൈസ് പ്രിൻസിപ്പൽ ബി.ആർ ബിന്ദു, യു. പി ഇൻചാർജ് ദിവ്യ. എസ് എന്നിവർ പങ്കെടുത്തു.