photo

നെടുമങ്ങാട് : സമസ്ത കേരള വിളക്കിത്തല നായർ സഭ പനയമുട്ടം കരയോഗത്തിന്റെ നേതൃത്വത്തിൽ ആചാര്യ ഷഡാനന്ദൻ നായർ സ്മൃതി സാഗരവും ഫോട്ടോ പ്രകാശനവും സംഘടിപ്പിച്ചു.നെടുമങ്ങാട് യൂണിയൻ സെക്രട്ടറി രഞ്ജിത് പനയമുട്ടത്തിന് ആചാര്യ ചിത്രം കൈമാറി അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ആചാര്യ ഷഡാനന്ദ വിദ്യാപീഠം താലൂക്ക് സമിതി ചെയർമാൻ രഞ്ജിത് നെടുമ്പ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് പ്രസിഡന്റ് വിനോദ് പനയമുട്ടം,ട്രഷറർ സിനു ഉണ്ടപ്പാറ,സണ്ണി എന്നിവർ ആചാര്യ സ്തുതി ഗീതം പ്രകാശനം ചെയ്തു. മധു,രാജേഷ്,സജി ഉണ്ടപ്പാറ,വിനോദ് ആര്യനാട്,സന്തോഷ് തെക്കതുമല എന്നിവർ സ്മ്യതി സാഗര ജ്യോതി ഏറ്റുവാങ്ങി.ബാബു ഉണ്ടപ്പാറ നന്ദി പറഞ്ഞു.