dd

തിരുവനന്തപുരം: കാർഗിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള പൂന്തുറ തീരദേശ വിശപ്പുരഹിത പദ്ധതിയുടെ ഉദ്ഘാടനം 30ന് ഉച്ചയ്ക്ക് 12ന് പൂന്തുറ പള്ളിമുക്കിന് സമീപം മുൻ മന്ത്രി വി.എസ്. ശിവകുമാർ നിർവഹിക്കും. ട്രസ്റ്റ് പ്രസിഡന്റ് കുഞ്ഞുമോൾ ജറോമി അദ്ധ്യക്ഷത വഹിക്കും. പൂന്തുറ ഇടവക വികാരി ഫാ. എഡിസൺ യോഹന്നാൻ, വാർഡ് കൗൺസിലർമാരായ എസ്.എം. ബഷീർ,​ മേരി ജിപ്‌സി,​ സാഹിത്യകാരി ജസീന്ത മോറിസ്,​ ഇന്ത്യൻ റെ‌ഡ് ക്രോസ് മുൻ അഡ്മിനിസ്ട്രേറ്റർ കെ.എസ്. ശിവരാജൻ,​ ബീമാപള്ളി ബഷീർ തുടങ്ങിയവർ പങ്കെടുക്കും.