mm

തിരുവനന്തപുരം : കേരളപ്പിറവിയോടനുബന്ധിച്ച് കേരള സാംസ്‌കാരിക പരിഷത്ത് ഏർപ്പെടുത്തിയ കേരളപ്പിറവി മാദ്ധ്യമ പുരസ്‌കാരം കേരളകൗമുദി ചീഫ് റിപ്പോർട്ടർ കോവളം സതീഷ്‌കുമാറിന്. കാര്യവട്ടം ശ്രീകണ്ഠൻ നായർ ചെയർമാനും കുന്നത്തൂർ ജി. പ്രകാശ് സെകട്ടറിയുമായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. കേരളപ്പിറവി ദിനമായ നവംബർ 1ന് വൈകിട്ട് 6 ന് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാര സമർപ്പണം നടത്തും. മന്ത്രി അഹമ്മദ് ദേവർ കോവിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെരീഫ് ഉള്ളത്തും ജില്ലാ പ്രസിഡന്റ് പൂവച്ചൽ സുധീറും അറിയിച്ചു.