പാറശാല: ചെങ്കൽ നീരാഴി വെട്ടുവിളയിലുള്ള പെയിന്റ് കടയ്ക്ക് തീപിടിച്ച് മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം. ചെങ്കൽ സ്വദേശി അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള മനക്കകം ഇൻഡസ്ട്രീസിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ 10നായിരുന്നു സംഭവം. പാറശാല, നെയ്യാറ്റിൻകര, പൂവാർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. പെയിന്റ്,​ കമ്പ്യൂട്ടർ, ഫർണിച്ചർ തുടങ്ങിയവ പൂർണമായും കത്തിനശിച്ചു. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമികനിഗമനം.