ചേരപ്പള്ളി: ശക്തമായ മഴയിൽ പാർശ്വഭിത്തി തകർന്ന പാലം അപകടഭീതി പരത്തുന്നു. ചേരപ്പള്ളി അമ്മൻകോവിൽ ജംഗ്ഷനിൽ നിന്നും പൊട്ടൻചിറയ്ക്ക് പോകുന്ന റോഡ് തോടിന് കുറുകെയുള്ള പാലത്തിന്റെ പാർശ്വഭിത്തിയാണ് തകർന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് പെയ്ത മഴയിലാണ് സംഭവം. പാലത്തിന്റെ താഴ്ഭാഗത്തുള്ള കരിങ്കല്ല് കൊണ്ടുള്ള കെട്ടും സമീപം താമസിക്കുന്ന തങ്കമണിയുടെ പുരയിടവും തോട്ടിലേക്ക് പതിച്ചു. ഇനിയും മഴ തുടർന്നാൽ തങ്കമണിയുടെ വീടും അപകടാവസ്ഥയിലാകും.