ff

തിരുവനന്തപുരം: കേരളത്തിലെ 800 ഓളം വരുന്ന സ്റ്റാർ ക്ലാസിഫൈഡ് ഹോട്ടലുകളുടെ ഔദ്യോഗിക സംഘടനയായ ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഒരു വർഷത്തെ

ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന അസോസിയേഷന്റെ സ്ഥാപനങ്ങളിലാണ് പ്രവേശനം. കേന്ദ്രസർക്കാർ അംഗീകൃത എസ്.ടി.ഇ.ഡി കൗൺസിലിന്റെ അംഗീകാരത്തോടുകൂടിയ കോഴ്സിൽ ഭക്ഷണം, താമസം, ട്യൂഷൻ ഫീസ് എന്നിവ സൗജന്യമായിരിക്കും. പ്രാക്ടിക്കൽ അടക്കമുള്ള റഗുലർ ക്ലാസ് തുടങ്ങുമ്പോൾ പ്രതിമാസം 4000 രൂപ സ്റ്റൈപ്പന്റും നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:91- 9946941942.