പൂവാർ: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കരുംകുളം പുല്ലുവിള പഴയതുറ പുരയിടത്തിൽ ആന്റണിയാണ് (22) അറസ്റ്റിലായത്. കാഞ്ഞിരംകുളം ഇൻസ്പെക്sർ അജിചന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സജീർ, വിജയകുമാർ, സി. ശ്രീകണ്ഠൻനായർ, സി.പി.ഒമാരായ പ്രവീൺദാസ്, സന്തോഷ്‌കുമാർ, വിമൽരാജ് എന്നിവർ ചേർന്ന് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.