anupama

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ പരാതിക്കാരിയായ അമ്മയെ വിചാരണ ചെയ്യാനാണ് ശ്രമമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. അമ്മയ്ക്ക് കുഞ്ഞിനെ തേടി അലയേണ്ട അവസ്ഥ കേരളത്തിലുണ്ടായെന്നും അമ്മയെ അപഹസിക്കാനാണ് ശ്രമം നടക്കുന്നതെന്നും പാർട്ടി പറഞ്ഞപ്പോൾ മാത്രമാണ് പൊലീസ് ഇടപെട്ടതെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ റോജി എം. ജോൺ പറഞ്ഞു. സ്റ്റേഷനിൽ പരാതിയുമായി വരുന്ന പെൺകുട്ടികളെ പരിഹസിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.