തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിനായി സർക്കാർ നിയോഗിച്ച എസ്. സതീഷ്ചന്ദ്ര ബാബു അദ്ധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ റീ ടെൻഡർ നടപടികളിൽ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി, നാഷണൽ ഇൻഷ്വറൻസ് കമ്പനി, ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി എന്നിവയാണ് പങ്കെടുത്തത്. തിരഞ്ഞെടുക്കപ്പെടുന്ന കമ്പനിയുമായി കരാറിൽ ഒപ്പിട്ട ശേഷമേ പോളിസി തുക എത്രയെന്ന് വ്യക്തമാക്കാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.