f

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രീമെട്രിക് തലം മുതൽ ഉന്നതവിദ്യാഭ്യാസം ഉൾപ്പെടെയുള്ള തലങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കാണ് സാമൂഹ്യനീതി ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ നേതൃത്വത്തിൽ സ്കോളർഷിപ്പുകൾ നൽകുന്നതെന്ന്

സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി പ്രീ മെട്രിക് സ്കോളർഷിപ്പിന് നവംബർ 15, മറ്റ് ഉന്നതതല കോഴ്സുകളിൽ പഠിക്കുന്നവർക്ക് നവംബർ 30. കൂടുതൽ വിവരങ്ങൾക്ക്: www.scholarships.gov.in.