തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ രോഗപ്രതിരോധശേഷി ഉറപ്പാക്കുന്നതിന് ആവശ്യമായ മാർഗങ്ങൾ സ്വീകരിക്കാനുള്ള നിർദ്ദേശങ്ങൾ ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആയുഷ് സെക്രട്ടറി, ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ എന്നിവർക്ക് കൈമാറി. വകുപ്പിലെ കൗമാരഭൃത്യം (ആയുർവേദ ബാലചികിത്സ) സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രോജക്ട് നിർദ്ദേശങ്ങളാണ് സമർപ്പിച്ചത്. ഇവ നടപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി എന്നിവർ ആവശ്യപ്പെട്ടു.