തിരുവനന്തപുരം : ഉഴമലയ്‌ക്കൽ പഞ്ചായത്തിലെ പരുത്തിക്കുഴിയിലേക്ക് നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയിരുന്ന ബസുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി.ആർ.അനിലിന് നിവേദനം നൽകി. സി.പി.ഐ ഉഴമലയ്‌ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് .സുനിൽകുമാർ,അയ്യപ്പൻകുഴി ബ്രാഞ്ച് സെക്രട്ടറി എം.മിഥുൻ എന്നിവരാണ് നിവേദനം നൽകിയത്. കൊവിഡിന് മുൻപ് 17 സർവീസുകൾ നടത്തിയിരുന്ന ഈ മേഖലയിൽ ഇപ്പോൾ അഞ്ചു സർവീസുകൾ മാത്രമാണുള്ളത്. ബസ് ഇല്ലാത്തതിനാൽ ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിൽ എത്താനുള്ള വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നതായും അടിയന്തരമായി സർവീസ് പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.