തിരുവനന്തപുരം: സംസ്ഥാനത്തെ 49 ലക്ഷം പേർക്ക് ഒക്ടോബർ മാസത്തെ ക്ഷേമപെൻഷൻ ഇന്നു മുതൽ വിതരണം ചെയ്യും. നവംബർ 10ന് മുമ്പ് വിതരണം പൂർത്തിയാക്കാനാണ് നിർദ്ദേശം. ഇതിനാവശ്യമായ 753.16കോടി രൂപ ഇന്നലെ അനുവദിച്ചു. 25.29 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും 24.01ലക്ഷം പേർക്ക് വീടുകളിൽ എത്തിച്ചുമാണ് പെൻഷൻ നൽകുന്നത്.