ചെന്നൈ വിമാനത്താവളത്തിൽവച്ച് അപ്രതീക്ഷിതമായി നടിയും നർത്തകിയുമായ ശോഭനയെ കണ്ട സന്തോഷം സെൽഫിയിൽ പകർത്തിയിരിക്കുകയാണ് നിവിൻ പോളി. ആകസ്മികമായി കണ്ടുമുട്ടിയ ആളെ മനസിലായോ എന്ന അടിക്കുറിപ്പോടെയാണ് ശോഭന ചിത്രം പങ്കുവച്ചിരിക്കുന്നത്. ഞൊടിയിടയിൽ ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റായി. നിരവധി പേരാണ് ശോഭനയുടെ ഫൊട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. നൃത്തത്തിൽ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും നൃത്തത്തെക്കുറിച്ചാണ് ശോഭന കൂടുതലും സംസാരിക്കാറുള്ളത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്ത വിദ്യാലയമായ 'കലാർപ്പണ'യിലെ കുട്ടികളുടെ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.