train

പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് അവസാനിപ്പിച്ച ട്രെയിനുകളിലെ ജനറൽ കോച്ചുകൾ പുനഃരാരംഭിക്കുന്നു. ദക്ഷിണ റെയിൽവേയ്‌ക്ക് കീഴിൽ കേരളത്തിൽ സർവീസ് നടത്തുന്ന 23 സ്‌പെഷ്യൽ ട്രെയിനുകളിലാണ് ജനറൽ കോച്ചുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ 23 സ്‌പെഷ്യൽ ട്രെയിനുകളിലാണ് ജനറൽ കോച്ചുകളുണ്ടാകുക. ഇതിൽ യാത്രക്കാർക്ക് റിസർവേഷനില്ലാതെ കൗണ്ടർ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം. കൊവിഡ് വ്യാപനം കാരണം സമ്പൂർണ അടച്ചിടലിനെ തുടർന്ന് ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നുവെങ്കിലും ജനറൽ കോച്ചുകൾ ആരംഭിച്ചിരുന്നില്ല. ഇതിനെ തുടർന്ന് സാധാരണ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ജനറൽ കോച്ചുകൾ പുനഃനാരംഭിക്കുന്നത്.

ട്രെയിൻ നമ്പർ, ട്രെയിൻ, റിസർവേഷൻ ഒഴിവാക്കിയ

സെക്കന്റ് ക്ലാസ് കോച്ചുകൾ എന്ന ക്രമത്തിൽ

06326 കോട്ടയം - നിലമ്പൂർ റോഡ്, 06325 നിലമ്പൂർ - കോട്ടയം (5)

06304 തിരുവനന്തപുരം - എറണാകുളം

06303 എറണാകുളം - തിരുവനന്തപുരം (4)

06302 തിരുവനന്തപുരം -ഷൊർണൂർ

06301 ഷൊർണൂർ - തിരുവനന്തപുരം (6)

06308 കണ്ണൂർ - ആലപ്പുഴ

06307 ആലപ്പുഴ - കണ്ണൂർ (6)

02628 തിരുവനന്തപുരം - തിരുച്ചിറപ്പള്ളി സൂപ്പർ ഫാസ്റ്റ്

02627 തിരുച്ചിറപ്പള്ളി - തിരുവനന്തപുരം (4

06850 രാമശ്വേരം - തിരുച്ചിറപ്പള്ളി

06849 തിരുച്ചിറപ്പള്ളി - രാമേശ്വരം (4)

06305 എറണാകുളം - കണ്ണൂർ

06306 കണ്ണൂർ - എറണാകുളം (6)

06089 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - ജോലാർപേട്ട

06090 ജോലാർപേട്ട - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ(6)

06844 പാലക്കാട് ടൗൺ - തിരുച്ചിറപ്പള്ളി

06843 തിരുച്ചിറപ്പള്ളി - പാലക്കാട് ടൗൺ (6)

06607 കണ്ണൂർ - കോയമ്പത്തൂർ

06608 കോയമ്പത്തൂർ - കണ്ണൂർ (4)

06342 തിരുവനന്തപുരം - ഗുരുവായൂർ

06341 ഗുരുവായൂർ - തിരുവനന്തപുരം (4)

06366 നഗർകോവിൽ - കോട്ടയം (5)

പത്താം തീയതി മുതൽ

06324 മംഗലാപുരം - കോയമ്പത്തൂർ

06323 കോയമ്പത്തൂർ - മംഗലാപുരം (4), കോച്ചുകൾ വീതവും

06321 നാഗർകോവിൽ - കോയമ്പത്തൂർ,

06322 കോയമ്പത്തൂർ-നാഗർകോവിൽ 4 കോച്ച് വീതവും റിസർവേഷനില്ലാതെ യാത്ര ചെയ്യാം. ഈ ട്രെയിനുകളിൽ മെയിൻ, എക്‌സ്‌പ്രസ് നിരക്കായിരിക്കും ഈടാക്കുകയെന്ന് പാലക്കാട് ഡിവിഷൻ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ അറിയിച്ചു.