പാലോട്: സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ സ്കൂളുകൾ വിദ്യാർത്ഥികളെ സ്വീകരിക്കാൻ തയാർ. വിതുര ഫയർ ഫോഴ്സ് യൂണിറ്റ് സ്റ്റേഷൻ ഓഫീസർ രവീന്ദ്രൻ നായരുടെ നേതൃത്വത്തിൽ ബിജുകുമാർ, നിതിൻ, സുജിത്, ഗോപകുമാർ എന്നിവരുടെ സംഘം സ്കൂളുകൾ അണുവിമുക്തമാക്കി. സ്കൂൾ വളപ്പിലെ കാടുകൾ വെട്ടിത്തെളിച്ചു. ക്ലാസ്സ് മുറികളും ഫർണീച്ചറുകളും വൃത്തിയാക്കി. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ്, സ്കൂൾ ബസുകളുടെ കാര്യക്ഷമതയും പരിശോധിച്ചു. ടൊയ്‌ലെറ്റുകൾ അണുവിമുക്തമാക്കി. കുടിവെള്ളത്തിന്റെ ഗുണമേൽമഉറപ്പാക്കി. ഇഴ ജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലാതാക്കാൻ ചുമരുകൾ, ബേസ് മെന്റുകൾ എന്നിവിടങ്ങളിലെ കുഴികൾ അടച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനകളും, യുവജന സംഘടനകളും, പി.ടി.എകളും നവീകരണ പ്രവർത്തനങ്ങൾക്ക് മുന്നിലുണ്ട്.ചില സ്കൂളുകളിലും പരിസരങ്ങളിലും നായ് ശല്യം നിയന്ത്രണാതീതമാണ്. അധികാരികളുടെ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.