പാലോട്: കുറുപുഴ റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9.30 മുതൽ കേരളകൗമുദി ബോധപൗർണമി ക്ലബിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെ മെഡിക്കൽ ക്യാമ്പ് നടത്തും. റിട്ട. ഹെഡ്മാസ്റ്റർ ബി. ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്യും. ജനറൽ മെഡിസിൻ, ഹൃദ്രോഗ വിഭാഗം, നേത്രരോഗ വിഭാഗം, ദന്തരോഗ വിഭാഗം, ഡയബറ്റിക് വിഭാഗം എന്നിവയിലെ പ്രഗല്ഭരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

വൈകിട്ട് 4ന് സംസ്‌കാര വർദ്ധിനി ഓഡിറ്റോറിയത്തിൽ ടി.ജെ. മണികണ്ഠകുമാറിന്റെ അദ്ധ്യക്ഷതയിൽ നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ അസോസിയേഷന്റെ ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹനായ പാലോട് സി.ഐ സി.കെ. മനോജിനെ ആദരിക്കും. പി.എസ്. ബാജിലാൽ, രാധാ ജയപ്രകാശ്, ബീനാ രാജു, ഡോ. ജോർജ് മാത്യു, ജി. ബാലചന്ദ്രൻ നായർ, തെന്നൂർ ഷിഹാബ്, രഘു പൊൻപാറ, മോഹനൻ പിള്ള എന്നിവർ സംസാരിക്കും.