പാലോട്: കേരളകൗമുദി ബോധപൗർണമി ക്ലബും പാലോട് ജനമൈത്രി പൊലീസും സംയുക്തമായി നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്‌കൂൾ സേഫ്ടി പ്രോഗ്രാമിന്റെ ഭാഗമായി കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുന്നു. ഇന്ന് രാവിലെ 10.30ന് പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദ് ഉദ്ഘാടനം ചെയ്യും.
കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിക്കും. പാലോട് സ്റ്റേഷൻ ഓഫീസർ സി.കെ. മനോജ് ആമുഖ പ്രഭാഷണം നടത്തും. പാലോട് എസ്.ഐ നിസാറുദ്ദീൻ, കേരളകൗമുദി സർക്കുലേഷൻ മാനേജർ എം. അനിൽകുമാർ, ജനമൈത്രി ഓഫീസർ വിനോദ്, സ്‌കൂൾ സേഫ്ടി ഓഫീസർ ബിജു എന്നിവർ മുഖ്യാതിഥികളാകും.