ആര്യനാട്: മോഹൻലാലിന്റെ എണ്ണംപറഞ്ഞ 95 കഥാപാത്രങ്ങൾ. ഇവയെല്ലാം കൂടിച്ചേരുന്നതോ സാക്ഷാൽ മംഗലശ്ശേരി നീലകണ്ഠൻ. വ്യത്യസ്തമായ മോഹൻലാൻ ചിത്രവുമായി ആര്യനാട് പറണ്ടോട് മുളളൻകല്ല് സജിത് ഭവനിൽ സജിത് എസ്.സെബാസ്റ്റ്യൻ നടന്നുകയറിയത് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിലേക്ക്.
ആറ് മണിക്കൂർ കൊണ്ടാണ് മോഹൻലാലിന്റെ വേറിട്ട രീതിയിലുള്ള ചിത്രമൊരുക്കി വിതുരയിൽ സ്റ്റുഡിയോ ജീവനക്കാരനായ സജിത് റെക്കാഡ് കരസ്ഥമാക്കിയത്. വീടിന്റെ അടുക്കളയിലായിരുന്നു ചിത്രരചന. ആദ്യം പെൻസിൽ ഉപയോഗിച്ച് വരച്ചു. അതിന് മുകളിലായിരുന്നു കറുപ്പ്, നീല, ബ്രൗൺ കളറുകൾ ഉപയോഗിച്ചുള്ള പെയിന്റിംഗ്. ഒഴിവുനേരങ്ങളിലാണ് സജിത് തന്റെ സർഗസൃഷ്ടിക്ക് സമയം കണ്ടെത്തിയത്. മോഹൻലാലിന്റെ മുഴുവൻ സിനിമയിലെയും കഥാപാത്രങ്ങൾ ഉൾപ്പെടുത്തി ഒരു ചിത്രം വരയ്ക്കണമെന്നാണ് സജിത്തിന്റെ ആഗ്രഹമെങ്കിലും വീടിന്റെ ഭിത്തിയിൽ സ്ഥലമില്ലാത്തതിനാൽ ശ്രമം തത്കാലം ഉപേക്ഷിച്ചിരിക്കുകയാണ്.