തിരുവനന്തപുരം: ലോക സ്‌ട്രോക്ക് ദിനത്തിൽ ആരോഗ്യവകുപ്പും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയും കേരള ന്യൂറോളജിസ്റ്റ് അസോസിയേഷനും സംയുക്തമായി തയ്യാറാക്കിയ സ്‌ട്രോക്ക് ബോധവത്കരണ ബാനർ മന്ത്രി വീണാജോർജ് പ്രകാശനം ചെയ്തു. പക്ഷാഘാത ചികിത്സയ്ക്ക് അവലംബിക്കുന്ന മെക്കാനിക്കൽ ത്രോംബെക്‌സ്മി എന്ന അതിനൂതന ചികിത്സയെക്കുറിച്ച് മിഷൻ ത്രോംബെക്‌സ്മി 2020 എന്ന പേരിൽ ആഗോളതലത്തിൽ കാമ്പെയിൻ ആരംഭിച്ചിട്ടുണ്ട്. ഈ കാമ്പെയിന്റെ ഭാഗമായുള്ള മിഷൻ ത്രോംബെക്‌സ്മി എന്ന ധവളപത്രം മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ന്യൂറോളജി വിഭാഗം മേധാവി ഡോ. പി.എൻ. ശൈലജ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പ്, കേരള ന്യൂറോളജിസ്റ്റ് അസോസിയേഷൻ സെക്രട്ടറി ഡോ. സുരേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.