പാലോട്: ദീപാവലിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ തെക്കൻ കേരളത്തിലെ ശിവകാശിയായ നന്ദിയോട്ടെ പടക്കഗ്രാമങ്ങളിൽ ജനത്തിരക്കേറി.
നന്ദിയോട്, ആലംപാറ, മീൻമുട്ടി, പാലുവള്ളി, പുലിയൂർ, പ്ലാവറ തുടങ്ങിയ രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ സർക്കാർ നിബന്ധനകൾ പാലിച്ച് അൻപതോളം പടക്കക്കടകളാണ് ഇത്തവണയും പ്രവർത്തിക്കുന്നത്.
ദീപാവലി സ്‌പെഷ്യൽ പടക്കങ്ങളുടെ വലിയശേഖരം തന്നെ ഇക്കുറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പടക്കനിർമ്മാണത്തിൽ തങ്ങളുടെ പേരും പെരുമയും വാനോളമെത്തിച്ച ആശാൻമാരുടെ നാടാണ് നന്ദിയോട്. പടക്ക നിർമ്മാണത്തിനൊപ്പം കമ്പക്കെട്ടിലും കേരളത്തിലെ തന്നെ ഏറ്റവും പ്രഗത്ഭന്മാരായ ആശാൻമാരാണ് നന്ദിയോടെന്ന പടക്ക ഗ്രാമത്തിന്റെ മുഖമുദ്ര.
പൊട്ടാതെ പോകുന്ന പടക്കങ്ങൾ ഇല്ലാ എന്നതാണ് നന്ദിയോട് പടക്കങ്ങളുടെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നത്. ശിവകാശിയിൽ ലഭിക്കുന്ന അതേ വില തന്നെയാണ് ഇവിടെയും.
ഇരുപതോളം ലൈസൻസികളും ആയിരത്തോളം തൊഴിലാളികളുമാണ് നന്ദിയോട്ടുള്ളത്. ഇവർ ജീവിതത്തിൽ എന്തെങ്കിലും സ്വരുക്കൂട്ടുന്നത് ദീപാവലി കച്ചവടത്തിലാണ്. പടക്കനിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധന ഉണ്ടെങ്കിലും ഉത്പന്നങ്ങൾക്ക് കഴിഞ്ഞവർഷത്തെ വിലതന്നെയാണ് ഇവിടെ ഇപ്പോഴും. ഇതും വിപണിയെ ഉഷാറാക്കുന്നുണ്ട്.
ഇവയാണ് സൂപ്പർ സ്റ്റാറുകൾ
വിവിധ വലിപ്പത്തിലുള്ള തറച്ചക്രം, പൂത്തിരികൾ, കമ്പിത്തിരി, റോക്കറ്റ്, ആകാശത്ത് പോയി വിവിധ ശബ്ദങ്ങളിൽ വർണ്ണങ്ങൾ വാരിവിതറുന്ന പടക്കങ്ങൾ, ഹോളി കാർട്ടൂൺ, ഫാൻസി പടക്കങ്ങൾ എന്നിവയാണ് നന്ദിയോട്ടെ വിപണിയിലുള്ള സൂപ്പർ സ്റ്റാറുകൾ. 9 വർണങ്ങളിലുള്ള 15 സെന്റിമീറ്റർ നീളമുള്ള കമ്പിത്തിരികൾ, ഫയർ പെൻസിൽ, പുകമലിനീകരണമില്ലാത്ത ഫാൻസി പടക്കങ്ങൾ, നാടൻ പടക്കങ്ങൾ തുടങ്ങിയവയും നന്ദിയോടിന്റെ മുഖമുദ്രയാണ്.
നിയന്ത്രണങ്ങളിൽ ഇളവുവേണം
ഓരോ ലൈസൻസിക്കും സ്ഥിരം തൊഴിലാളികളാണ് ഉള്ളത്. ഇവരുടെ വേതനം നൽകുന്നത് ദീപാവലി വിപണിയിൽ നിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ്. ഓരോ ദീപാവലി കഴിയുമ്പോഴും തങ്ങൾക്ക് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് തൊഴിലാളികൾ മക്കളുടെ വിവാഹ, വിദ്യാഭ്യാസ ചെലവുകളും, വീട് നിർമ്മാണവും ഒക്കെ നടത്തുന്നത്. ആരാധനാലയങ്ങളിൽ വെടിക്കെട്ടുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഉള്ളതിനാൽ കച്ചവടം ഇപ്പോൾ കുറവാണ്. നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി പടക്കനിർമ്മാണ മേഖലയെ സംരക്ഷിക്കണമെന്നാണ് ഒാരോ തൊഴിലാളികളും ആവശ്യപ്പെടുന്നത്.
കേരളകൗമുദി വായനക്കാർക്കായി
പ്രത്യേക ഡിസ്‌കൗണ്ടിനായി ഇവരെ വിളിക്കാം
ശശി സ്രുശീലൻ ആശാൻ): 9447858188, സുനി ലാൽ: 9846047030, കുഞ്ഞുമോൻ (രാജേന്ദ്രൻ): 9495310674, ബിജുകുമാർ: 9846508488, രാജീവ്: 9846656090, സുനിൽ കുമാർ: 9497434608, സജി: 9947259500, കുമാരൻ: 9495310835, ജയന്തൻ: 8943619209, ബിജുകുമാർ: 9645954901, ഷിബു: 9846517442, വിജയകുമാരി: 8086147237