മുടപുരം : സി.പി.എം കിഴുവിലം ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എൻ. രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ.അനിൽകുമാർ,പി. ശ്രീലത,ഡി.കെ.ശ്രീകുമാർ എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ കമ്മറ്റി അംഗങ്ങളായ ആർ.സുഭാഷ്,ജി.സുഗുണൻ,ഏരിയാ സെക്രട്ടറി എസ്.ലെനിൻ,ഏരിയാ കമ്മറ്റി അംഗങ്ങളായ ജി. വേണുഗോപാലൻ നായർ,എം.പ്രദീപ്,ജെ.വിക്രമകുറുപ്പ്,എസ്.അനിൽകുമാർ ,കെ.വാരിജാക്ഷൻ,അഞ്ചുതെങ്ങ് സുരേന്ദ്രൻ ,എ.ഷൈലജാ ബീഗം,എസ്.ചന്ദ്രൻ ,പി .മണികണ്ഠൻ എന്നിവർ സംസാരിച്ചു.ആർ.കെ.ബാബു സെക്രട്ടറിയായി പതിനഞ്ച് അംഗ ലോക്കൽ കമ്മറ്റിയെയും തിരഞ്ഞെടുത്തു.സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സെമിനാർ കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ബാബു സ്വാഗതം പറഞ്ഞു.