മലയാള സിനിമയിലേക്ക് ഉടനൊരു മടങ്ങിവരവില്ലെന്ന് നടി ഭാവന. നിലവിലെ മാനസികാവസ്ഥയിൽ മലയാള സിനിമയിലേക്ക് മടങ്ങിയെത്താൻ ബുദ്ധിമുട്ടാണെന്നും നടി അറിയിച്ചു. അതിനാൽ കന്നട സിനിമ ഫോക്കസ് ചെയ്താണ് തന്റെ കരിയർ മുന്നോട്ടുപോകുന്നതെന്നും ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കി.
എനിക്ക് എന്റെ മനസമാധാനമാണ് പ്രധാനം, അതിനാൽ കുറച്ച് നാളത്തേക്ക് മലയാള സിനിമ ഇൻഡസ്ട്രിയിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ കന്നടയിൽ കുടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്" എന്നാണ് ഭാവന പറഞ്ഞത്. കഴിഞ്ഞ ദിവസം റിലീസായ കന്നട ചിത്രം ഭജരംഗി 2 ആണ് ഭാവനയുടെ ഒടുവിൽ റിലീസായ ചിത്രം. ഭജരംഗി 2ൽ ചിൻമികി എന്ന ബോൾഡായ സ്ത്രീ കഥപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. താൻ കന്നടയിൽ ആദ്യമായിട്ടാണ് ശക്തമായ ഒരു സ്ത്രീ കഥപാത്രത്തെ അവതരിപ്പിക്കന്നതെന്ന് ഭാവന പറഞ്ഞിരുന്നു. 2017ൽ റിലീസായ പൃഥ്വിരാജ് ചിത്രം ആദം ജോണാണ് ഏറ്റവുമൊടുവിൽ ഭാവന അഭിനയിച്ച മലയാള ചിത്രം.