വക്കം: വക്കം റൂറൽ ഹെൽത്ത് സെന്ററിൽ 6 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ഒന്നാം ഘട്ടത്തിൽ 2.35 കോടി രൂപ ചെലവഴിച്ച് മന്ദിര നിർമ്മാണം നടത്തും. ഇതിനായി പഴയ കയർ വാർഡ് കെട്ടിടം പൊളിച്ചു നീക്കിയായിരിക്കും കെട്ടിട നിർമ്മാണം. ഇതിനായുള്ള മണ്ണ് പരിശോധനയും പൈലിംഗും ആരംഭിച്ചു. പരിശോധനാ ഫലം അനുകൂലമായാൽ ഇപ്പോഴത്തെ കയർ വാർഡ് കെട്ടിടം പൊളിച്ചു നീക്കും. തുടർന്ന് കെട്ടിട നിർമ്മാണം ആരംഭിക്കും. ഈ കെട്ടിടം കൂടി നിലവിൽ വരുന്നതോടെ ഇവിടെ കൂടുതൽ ചികിത്സാ സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.