നെയ്യാറ്റിൻകര:ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി അമരവിള എക്സൈസ് റേഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തിൽ പാറശാല ഇ.എം.എസ് ഹാളിൽ ലഹരി വർജ്ജന ബോധവത്കരണ ക്ലാസും എക്സൈസ് റേഞ്ച് പരിധിയിലെ വിവിധ റസിഡന്റ്സ് അസോസിയേഷനിലെ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത ഉദ്ഘാടനം നിർവഹിച്ചു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുധീഷ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.ക്വിസ് മത്സര ജേതാക്കൾക്ക് സമ്മാനം വിതരണം നടത്തി.വിമുക്തി പദ്ധതി പ്രിവന്റീവ് ഓഫീസർ ലോറൻസ്,സിവിൽ എക്സൈസ് ഓഫീസർ ലാൽ കൃഷ്ണ എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. എക്സൈസ് ഉദ്യോഗസ്ഥരായ നിഖിൽ രാജ്,അരുൺ,സോണിയ വർഗീസ്,സനൽകുമാർ എന്നിവർ പങ്കെടുത്തു.