തിരുവനന്തപുരം: തൃക്കാക്കരയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന് അനുയോജ്യമായ സ്ഥലം വേഗത്തിൽ കണ്ടെത്തുമെന്ന് റവന്യു മന്ത്റിക്കു വേണ്ടി മന്ത്റി പി. പ്രസാദ് നിയമസഭയിൽ അറിയിച്ചു. കിൻഫ്ര, സ്മാർട്ട് സി​റ്റി എന്നിവർക്കു നൽകിയ ഭൂമിയിൽ നിന്നു കേന്ദ്രീയ വിദ്യാലയത്തിനായി ഭൂമി ലഭ്യമാകാത്ത സാഹചര്യത്തിൽ തൂതിയൂർ ഇന്ദിരാനഗർ കോളനിയിൽ മൂലംപള്ളി പാക്കേജിന് അനുവദിച്ച ഭൂമിയുടെ ബാക്കിയുള്ള സ്ഥലം ഇതിനായി കണ്ടെത്തിയിരുന്നു. എന്നാൽ ഇത് അനുയോജ്യമല്ലെന്നു കേന്ദ്രീയ വിദ്യാലയ അധികൃതർ അറിയിച്ചു.
തുടർന്ന് കാക്കനാട് വില്ലജിൽ സ്ഥലം കണ്ടെത്തി. ഇവിടെ കേന്ദ്രീയ വിദ്യാലയം, സെൻട്രൽ പിഡബ്ല്യുഡി, റവന്യു വകുപ്പ് അധികൃതർ സംയുക്ത പരിശോധന നടത്തിയിരുന്നു. ഇതോടൊപ്പം കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാൻ കഴിയുന്ന

മ​റ്റു സ്ഥലങ്ങൾ കണ്ടെത്തുന്നതിനുള്ള നടപടി തുടരുകയാണെന്നും പി.ടി. തോമസിന്റെ സബ്മിഷന് മറുപടിയായി മന്ത്റി അറിയിച്ചു.