aiswarya-lekshmi

ഗോൾഡൻ മഞ്ഞ സാരിയിൽ ട്രെൻഡി ലുക്കിലെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി. നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച നടി മായാനദി, വരത്തൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നത്.

aiswarya-lekshmi

മഞ്ഞ സാരിയ്ക്കൊപ്പം നേവി ബ്ലൂ സ്ട്രൈപ്ഡ് ബ്ലൗസ് ധരിച്ചാണ് നടി എത്തിയിരിക്കുന്നത്. ഓപ്പൺ ഹെയർ സ്റ്റൈലിനൊപ്പം ഹെവി ജുംക മാത്രമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ കാണെക്കാണെ എന്ന ചിത്രമാണ് ഐശ്വര്യയുടെ ഏറ്റവും അവസാനമായി ഇറങ്ങിയ ചിത്രം. ഒ.ടി.ടി റിലീസായ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.