dd

മുരുക്കുംപുഴ: ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി മുരുക്കുംപുഴ ലയൺസ് ക്ലബ് മംഗലപുരം ഗ്രാമ പഞ്ചായത്തിലെ കാഴ്ച വൈകല്യമുള്ളവർക്ക് നടന്നു പോകുന്നതിന് സഹായിക്കുന്ന വൈറ്റ് കെയിനുകൾ നൽകി. പദ്ധതിയുടെ ഉദ്ഘാടനം മംഗലപുരം തോന്നയ്ക്കൽ മങ്ങാട്ടുമൂല വീട്ടിൽ സൗമ്യ, തോന്നയ്ക്കൽ വിളയിൽ വീട്ടിൽ പ്രസീല എന്നിവർക്ക് ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് അഡ്വൈസർ എ.കെ. ഷാനവാസ്‌ വൈറ്റ് കെയിനുകൾ നൽകി നിർവഹിച്ചു. മുരുക്കുംപുഴ ലയൺസ് ക്ലബ് പ്രസിഡന്റ്‌ പ്രൊ. എം. ബഷീർ, മംഗലപുരം ഗ്രാമപഞ്ചായത്ത്‌ അംഗം അജയരാജ്, അബ്ദുൽ വാഹിദ്, അജിത മോഹൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.