ബാലരാമപുരം:സംസ്ഥാന വനിത-പുരുഷ ഹാൻഡ് ബാൾ ടൂർണമെന്റിന് പള്ളിച്ചൽ കുളങ്ങരക്കോണം കെ.ജി. ബാലകൃഷ്ണൻ നായർ സ്മാരക സ്റ്റേഡിയത്തിൽ തുടക്കമായി.ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസമായി നടക്കുന്ന ടൂർണമെന്റിൽ 28 ടീമുകളാണ് മത്സരിക്കുന്നത്.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ആർ.സുനു,പൊതുമരാമത്ത് ചീഫ് എൻജിനിയറും മുൻ ഹാൻഡ് ബാൾ താരവുമായ ഡിങ്കി ഡിക്രൂസ്, ഇന്ത്യൻ താരം ശിവ പ്രസാദ്,സംസ്ഥാന ഹാൻഡ്ബോൾ അസോസിയേഷൻ പ്രസിഡന്റ് എം.കെ.നാസർ, സെക്രട്ടറി എസ്.എസ്.സുധീർ എന്നിവർ സംസാരിച്ചു.