oct29b

ആറ്റിങ്ങൽ: ഇരുപതാമത് ജൂനിയർ വുഷു നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരള ടീം24 മെഡലുകൾ നേടി. മൂന്ന് സ്വർണവും 14വെള്ളിയും ​ 7 വെങ്കലവുമാണ് കേരളടീം നേടിയത്. ലുഹ സുനീർ ഹംസ,​ ഗ്രീഷ്മ.എൻ,​ സ്നേഹ.എൻ,​ അഹമ്മദ് ഷഹാബ് അമൻ, അസ്ഹ ഫാത്തിമ,​ പഞ്ചമി റാം,​ ലക്ഷ്മി നന്ദൻ,​ നിയ നസീർ,​സിദ്ധാർത്ഥ് രാജു,​ നേഹ നൗഫൽ,​ ഇസബൽ മാത്യു,​ മുഹമ്മദ് സഫ്ഹാൻ,​ മുഹമ്മദ് ജാസിൽ,​ ഹന്നാൻ,​ നിഹാൽ എന്നിവരായിരുന്നു ടീം അംഗങ്ങൾ.