dharna

ചിറയിൻകീഴ്:യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാതീയതയ്ക്കും വർഗീയതയ്ക്കും എതിരെയുള്ള പോരാട്ടത്തിന് തുടക്കം കറിച്ച് കേരളത്തിലെ നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടക്കുന്ന ഐക്യ സദസുകകളുടെ ഭാഗമായി ചിറയിൻകീഴ് നിയോജമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഐക്യ സദസ് കെ. പി. സി. സി സെക്രട്ടറി എം എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.ഇന്ത്യ യുണൈറ്റഡ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഷാഫി പറമ്പിൽ എം.എൽ.എ യുടെ നേതൃത്വത്തിൽ നടക്കുന്ന ഈ രാജ്യത്തിനു വേണ്ടിയുള്ള ധീരമായ പോരാട്ടമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ഷജിൻ അദ്ധ്യക്ഷത വഹിച്ചു.മോനിഷ് സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബി.എസ് അനൂപ്, പഞ്ചായത്തംഗങ്ങളായ അജയരാജ്, ശ്രീചന്ദ്, അഴൂർ മണ്ഡലം പ്രസിഡന്റ്‌ ബിജു ശ്രീധർ, കെ.എസ്.യു ഭാരവാഹി ശരത്ത്, അഹിലേഷ്,രാഹുൽ സഞ്ജു, അനിൽ,അൽ. അമീൻ, നാസർ തുടങ്ങിയവർ സംസാരിച്ചു.