മുരുക്കുംപുഴ: കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് മുരുക്കുംപുഴ സബർമതിയിൽ ജെ. മുഹമ്മദ് റാഫി (54) നിര്യാതനായി. തമ്പാനൂർ ഗവൺമെന്റ് യു.പി.സ്കൂൾ പ്രഥമാദ്ധ്യാപകനാണ്. റിട്ട. അഡീഷണൽ ഡയറക്ടർ ഇ. ജമാൽ മുഹമ്മദിന്റെയും എ. ഷരീഫാ ബീവിയുടെയും മകനാണ്. ഭാര്യ: ലൈല ബീവി (അദ്ധ്യാപിക, ഗവ.എൽ.പി സ്കൂൾ, മംഗലപുരം). മക്കൾ: അജ്മൽ റാഫി (വനം വകുപ്പ്, മൂന്നാർ), അഫ്സൽ റാഫി( കെ.എസ്.എഫ്.ഇ, ആലുവ). മരുമക്കൾ: ഫൗസിയ, ഇർഫാന.
സഹോദരങ്ങൾ: ജെ. മുഹമ്മദ് റാഫിയ (ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി സ്കൂൾ, പേടികുളം) ജെ.എം. റഹിം (അദ്ധ്യാപകൻ, ഗവ. ഹൈസ്കൂൾ, വെയിലൂർ), ജെ. മുഹമ്മദ് ഷാഫി (നഗരസഭാ സെക്രട്ടറി, ആലുവ മുനിസിപ്പാലിറ്റി), ജെ.എം. റസൽ (അദ്ധ്യാപകൻ, ഗവ. യു.പി സ്കൂൾ, കണിയാപുരം).