വെള്ളറട: മലയാള കലാകാരൻമാരുടെ ദേശീയസംഘടനയായ നന്മ ഓൺ ലൈനിൽ സംഘടിപ്പിച്ച ബാലഅരങ്ങിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചലച്ചിത്രതാരം കൃഷ്ണൻ നായർ നിർവഹിച്ചു. വെള്ളറട ജെ.എം ഹാളിൽ നടന്ന ചടങ്ങിൽ മേഖല പ്രസിഡന്റ് കുടയാൽ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ ആമുഖ പ്രസംഗവും ജോയി നന്ദാവനം മുഖ്യ പ്രഭാഷണവും നടത്തി. ആൽബിൻ കിളിയൂർ രാജേഷ് നൃത്തകല, തുടങ്ങിയവർ സംസാരിച്ചു. മേഖല സെക്രട്ടറി അരുൺമോഹൻ സ്വാഗതവും മേഖലാകമ്മിറ്റി അംഗം പ്രസാദ് വെള്ളറട നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും നടന്നു.