മലയിൻകീഴ് : ലോക് താന്ത്രിക് യുവജനതാദൾ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'അക്ഷരാദരം' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.എസ്.സതീഷ് അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.എ.പരീക്ഷയിൽ 4-ാം റാങ്ക് നേടിയ ലിപു.എസ്.ലോറൻസിന് ഉപഹാരം നൽകി ജില്ലാ പ്രസിഡന്റ് അനുമോദിച്ചു.എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് എൻ.എം.നായർ,സംസ്ഥാന സെക്രട്ടറി സി.ആർ.അരുൺ,നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,എൽ.ജെ.ഡി.സംസ്ഥാന കൗൺസിൽ അംഗം മേപ്പൂക്കട മധു,രാധാകൃഷ്ണൻനായർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ.ജി.ബിന്ദു,അജിതകുമാരി,യുവജനതാദൾ മണ്ഡലം പ്രസിഡന്റ് മേപ്പൂക്കട വിജയൻ എന്നിവർ സംസാരിച്ചു.