ആറ്റിങ്ങൽ: അയൽവാസിയുടെ കാറിടിച്ച് 70 കാരി മരിച്ചു. മുദാക്കൽ ചെമ്പൂര് വെട്ടുവേലിക്കോണത്ത് വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ സാവിത്രിയാണ് മരിച്ചത്. ചെമ്പൂര് ജംഗ്ഷന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ഓടെയായിരുന്നു സംഭവം. സാവിത്രി മകളായ സജിനിയോടൊപ്പമാണ് താമസം. സമീപത്തുള്ള കുടുംബ വീട്ടിൽ ഇവർ കോഴികളെ വളർത്തുന്നുണ്ട്. ഇവയ്ക്ക് തീറ്റ നൽകാനായി നടന്നു പോകുമ്പോൾ അയൽവാസിയുടെ കാർ അബദ്ധത്തിൽ റിവേഴ്സ് വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: സായ്കുമാർ, സജിനി, ഷിബുകുമാർ. മരുമക്കൾ: കനകൻ, സംഗീത, ഗ്രീഷ്മ.