d

തിരുവനന്തപുരം:നടൻ സത്യന്റെ 109-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് കേരള കൾചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എൽപി,യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് കലാമത്സരം നടത്തുന്നു. മ്യൂസിയത്തിനടുത്തുള്ള സത്യൻ സ്മാരക ഹാളിൽ നവംബർ നാലിനാണ് മത്സരം.സത്യന്റെ ജന്മദിനമായ നവംബർ 9ന് സത്യൻ സ്മാരക ഹാളിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ വച്ച് വിജയികൾക്ക് സമ്മാനം വിതരണം ചെയ്യും. വിശദ വിവരങ്ങൾക്ക് ഫോൺ : 9446101954