ചേരപ്പള്ളി :ആര്യനാട്- നെടുമങ്ങാട് റോഡിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന്
സി.പി.എം ഉഴമലയ്ക്കൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.സി.പി.എം ജില്ലാകമ്മിറ്റിഅംഗം വി.കെ. മധു ഉദ്ഘാടനം ചെയ്തു.ജെ.ലളിത,അഡ്വ.കെ.കെ.ശാന്തകുമാർ,വി.എസ്. ജയചന്ദ്രൻ,അഡ്വ.എ. റഹീം എന്നിവർ ഉൾപ്പെട്ട പ്രസീഡിയം സമ്മേളനം നടപടികൾ നിയന്ത്രിച്ചു. ജി.സ്റ്റീഫൻ എം.എൽ.എ,ചെറ്റച്ചൽ സഹദേവൻ,എൻ. ഷൗക്കത്തലി,പി.എസ്. മധു,എൻ.ശ്രീധരൻ,ടി.എൽ.ബൈജു,എസ്.സഞ്ജയൻ,ജി.എസ്. ഷാബി,കെ.പി.ചന്ദ്രൻ, വി. വിജുമോഹൻ,ഇ.ജയരാജ്,ലോക്കൽ സെക്രട്ടറി എസ്.മനോഹരൻ എന്നിവർ സംസാരിച്ചു.മുതിർന്ന പാർട്ടി അംഗം കെ.എൻ. ശാന്തകുമാർ പതാക ഉയർത്തി.അഡ്വ. എം.എ. കാസിം അനുശോചന പ്രമേയവും ദീപാറാണി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. എസ്. മനോഹരൻ സെക്രട്ടറിയായി 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.