r

പൂവാർ: റോട്ടറി ഇന്റർനാഷണലിന്റെ കീഴിലുള്ള ഡിസ്ട്രിക്ട് 3211ന്റെ നേതൃത്വത്തിൽ പൂവാർ റോട്ടറി ക്ലബ് നിലവിൽ വന്നു. ഓരോ അംഗങ്ങളും അവശത അനുഭവിക്കുന്ന സമൂഹത്തിന്റെ സ്‌പന്ദനം തൊട്ടറിയണമെന്ന് ഉദ്ഘാടനം നിർവഹിച്ച റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ. ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് രാജൻ വി. പൊഴിയൂരിന് റോട്ടറി ഇന്റർനാഷണൽ ചാർട്ടർ കൈമാറി.

വൈസ് ഗവർണർ ഷിരീഷ് കേശവൻ, പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർമാരായ പി.ജി. മുരളീധരൻ, സുരേഷ് മാത്യു, ഗവർണർ ഇലക്ട് കെ. ബാബുമോൻ, പി. അനിൽ കുമാർ, രാജമണി, ടീന ആന്റണി, ഗോപി കൃഷ്ണൻ, ഹരമോഹൻ, എം. സിന്ധുകുമാർ, അയിര സുനിൽകുമാർ, പ്രേംകുമാർ തുടങ്ങിയവർ സംസാരിച്ചു. സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബുവിന്റെ സംഗീതക്കച്ചേരിയും നടന്നു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിച്ചു.