പാറശാല:ദേശീയ ഏകതാ ദിനത്തോടനുബന്ധിച്ച് മിനിസ്ട്രി ഒഫ് ഇന്ത്യ കെമിക്കൽസ് ആന്റ് ഫെസിലിറ്റേഴ്സും ജൻഔഷധി പാറശാല,കുന്നത്തുകാൽ,വെള്ളറട ശാഖകളും സംയുക്തമായി സംഘടിപ്പിച്ച മിത്ര സമ്മേളൻ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ പി.എം.ജയൻ ഉദ്ഘാടനം ചെയ്തു.കുന്നത്തുകാൽ ഹോട്ടൽ റോയൽപാർക്കിൽ ചേർന്ന സമ്മേളനത്തിൽ പാറശാല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഉണ്ണികൃഷ്ണൻ,സിസ ജനറൽ സെക്രട്ടറി ഡോ.സുരേഷ്,കുന്നത്തുകാൽ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പി.വിജയദാസ്,മാരായമുട്ടം എഴുത്തച്ഛൻ കോളേജ് ഒഫ് ഫാർമസി പ്രിൻസിപ്പൽ ഡോ.ഷൈജുധരൻ, കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് മെഡിക്കൽ ഓഫീസർ ഡോ.ബാബുരാജ്,സന്ദീപ് സിംഗ് (ബ്യൂറോ ഓഫ് ഫാർമസി),കാർത്തികേയൻ (ജൻ ഔഷധി പരിയോജന),ബിന്ദു.പി.നായർ (ചെയർമാൻ എൻ ടി പി സി എൽ) തുടങ്ങിയവർ പങ്കെടുത്തു.