bindu

തിരുവനന്തപുരം: ആഗോള മലയാളി ശാസ്ത്ര പ്രതിഭ ഡോ.താണുപദ്മനാഭന്റെ സ്മരണാർത്ഥം കേരള സർവകലാശാലയിൽ അന്തർദേശീയ പഠന- ഗവേഷണകേന്ദ്രം തുടങ്ങുമെന്ന് മന്ത്റി ഡോ.ആർ.ബിന്ദു പറഞ്ഞു. മുഖ്യമന്ത്റി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണിത്.പദ്ധതി രൂപരേഖ അവസാനഘട്ടത്തിലാണ്. സർവകലാശാലയിൽ സ്​റ്റുഡന്റ് ലൈഫ് സൈക്കിൾ മാനേജ്‌മെന്റ് സിസ്​റ്റം, ലൈബ്രറിയിലെ നൂതന ഡിജി​റ്റൽ സേവനങ്ങൾ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻപിള്ള അദ്ധ്യക്ഷനായിരുന്നു. ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡ് ഡോ.പി.വി.ഉണ്ണിക്കൃഷ്ണൻ,സിന്ധു എസ്.കുമാർ, ഡോ.പി.കെ.രാജശേഖരൻ,ഡോ.വിളക്കുടി രാജേന്ദ്രൻ,എൻ.നൗഫൽ,അപ്സര ശശികുമാർ എന്നിവർ മന്ത്രിയിൽ നിന്ന് സ്വീകരിച്ചു.