കിളിമാനൂർ: സംസ്ഥാന പാതയിൽ ചടയമംഗലം ജഢായു ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രിനായ ഗൃഹനാഥൻ മരിച്ചു. കിളിമാനൂർ മുളയ്ക്കലത്ത് കാവ് ചരുവിള പുത്തൻ വീട്ടിൽ അനിൽ കുമാറാണ് (35) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 ഓടെയായിരുന്നു അപകടം. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് അമിത വേഗതയിൽ വന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അനിൽകുമാർ മരിച്ചു. .ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗത തടസം നേരിട്ടു. അനിൽകുമാറിന്റെ ഭാര്യ: ചന്ദ്രിക. മക്കൾ: ശ്രീഹരി, ശ്രീരാജ്, ശ്രീകാന്ത്.